Friday, April 26, 2024
spot_img

കളക്ടറുടെ മകൾ പുലിയാണ് കെട്ടോ; പതിനേഴാം പിറന്നാളിൽ ദത്തെടുത്തത് പുലിയെ

മുംബൈ: ജന്മദിനത്തിൽ പുലിയെ ദത്തെടുത്ത് കലക്ടറുടെ മകള്‍. മുംബൈ സബര്‍ബന്‍ കലക്ടറുടെ മകൾ വേദാംഗിയാണ് പതിനേഴാം പിറന്നാളിന് തന്റെ ആഗ്രഹം പൂർത്തിയാക്കിയത്.

പശ്ചിമഘട്ട മലനിരയില്‍ നിന്ന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാഴ്ച വൈകല്യമുള്ള പുലിയെയാണ് ദത്തെടുത്തത്. പുലിയെ ഇപ്പോൾ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. 2012ല്‍ കരിമ്പ് തോട്ടത്തില്‍ ആളിപടര്‍ന്ന തീ മൂലം ഉണ്ടായ അപകടത്തിലാണ് പുലിയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമായത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സഹായത്തിന് എത്തിയത്. വന്യമൃഗങ്ങളെ ഒരു വര്‍ഷം സ്‌പോണ്‍സര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles