Friday, April 26, 2024
spot_img

മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച നായ ഓര്‍മയായി; അടക്കം ചെയ്തത് ഔദ്യോഗിക ബഹുമതികളോടെ

മീററ്റ്: മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിച്ച നായ ഇനിയില്ല. കരളിനും വൃക്കയ്ക്കുമുണ്ടായ അണുബാധയെ തുടര്‍ന്നാണ് അഞ്ചുവയസ്സുകാരനായ ‘രാകേഷ്’ എന്ന നായയുടെ അന്ത്യം. കോവിഡ് കാലത്ത് അനാഥമായ നായയെ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രോവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് പിഎസി നായയെ അടക്കംചെയ്തത്.

Related Articles

Latest Articles