Wednesday, May 15, 2024
spot_img

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ; നൈജീരിയന്‍ സ്വദേശി തട്ടിയത് 36 ലക്ഷം

ന്യൂഡല്‍ഹി : മുന്‍ സിബിഐ ഉദ്യോഗസ്ഥനില്‍ നിന്ന് 36 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. ആര്‍തറാണ് പൊലീസ് പിടിയിലായത് .

സ്ത്രീകളുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി യുവാക്കളുമായി അടുപ്പത്തിലാകുകയും അതു മുതലെടുത്ത് തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുക . ബന്ധു അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്നും അത്യവശ്യമായി പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത് .

ഒന്‍പത് തവണയായി മുപ്പത്തിയാറ് ലക്ഷം രൂപയാണ് സിബിഐ ഉദ്യോഗസ്ഥനില്‍ നിന്ന് തട്ടിയെടുത്തത്. പ്രതിയെ ഡല്‍ഹി ഔട്ടര്‍ റിങ്ങ് റോഡില്‍ നിന്നാണ് പിടികൂടിയത്. 2014ല്‍ ഇന്ത്യയിലെത്തിയ ഇയാള്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് .

Related Articles

Latest Articles