Thursday, December 18, 2025

നേതാജിക്ക് പ്രണാമം അർപ്പിക്കാൻ മോദിജി ബംഗാളിൽ

കൊല്‍ക്കത്ത; മോദി മോദി എന്നാര്‍ത്തുവിളിച്ചാണ് കൊല്‍ക്കത്തയിലെ ജനങ്ങള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്കായാണ് മോദി കൊല്‍ക്കത്തില്‍ എത്തിയത്.

കൊൽക്കത്തയിലെ നേതാജി ഭവനിലാണ് നരേന്ദ്ര മോദി ആദ്യം എത്തിയത്. ശേഷം നാഷണൽ ലൈബ്രറിയിലും സന്ദർശനം നടത്തി. അവിടുത്തെ സാംസ്‌കാരിക പ്രവർത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തി. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിലും മോദി സന്ദർശനം നടത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേയും ഗവർണർ ജഗ്ദീപ് ധൻകറിന്റേയും സാന്നിദ്ധ്യത്തിലായിരുന്നു സന്ദർശനം.

ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles