Sunday, May 5, 2024
spot_img

നേതാജി സ്മൃതിയിൽ ഭാരതം; പകരം വയ്ക്കാനില്ലാത്ത പോരാളി, ധീരതയുടെ, രാജ്യസ്നേഹത്തിൻ്റെ പരമപ്രതീകം

ദില്ലി: മഹാനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമാണ് ഇന്ന്. പകരം വയ്ക്കാനില്ലാത്ത, ധീരതയുടെ രാജ്യസ്നേഹത്തിൻ്റെ പരമപ്രതീകമാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. നേതാജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന പരാക്രം ദിവസ് ആഘോഷ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ന് ദില്ലിയിലെ ചെങ്കോട്ടയിൽ സുഭാഷ് ചന്ദ്ര ബോസ് സ്മാരകത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. അതിനുശേഷം അസമിലെ ശിവനഗറിലുള്ള ജരേംഗാ പതറിലും, ബംഗാളിലും സന്ദർശനം നടത്തും. കൊൽക്കത്തയിലെ പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. അതോടൊപ്പം 1.06 ലക്ഷം ഭൂമിയുടെ പട്ടയ വിതരണവും പ്രധാനമന്ത്രി നിർവ്വഹിക്കും.

അതേസമയം ഇന്ന് നടക്കുന്ന പരിപാടികളെല്ലാം തന്നെ നേതാജി സുഭാഷ് ചന്ദ്ര ബോസ് രാജ്യത്തിന് നൽകിയ സംഭാവനയ്ക്കുള്ള ശ്രദ്ധാഞ്ജലിയായിരിക്കും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം പരാക്രം ദിവസായി ആചരിക്കാൻ തീരുമാനിച്ചത്. നേതാജിയുടെ ധീരതയെയും രാജ്യത്തോടുള്ള നിസ്സംഗമായ സേവനത്തേയും ബഹുമാനിക്കാനും ഓർമ്മിക്കാനുമായാണ് അദ്ദേഹത്തിന്റെ ജന്മദിനം പരാക്രം ദിവസായി ആചരിക്കുന്നത്.

Related Articles

Latest Articles