Friday, April 26, 2024
spot_img

ആറുമാസങ്ങള്‍ക്ക് ശേഷം താജ്മഹലിലേക്ക് വീണ്ടും സന്ദര്‍ശകര്‍; ദിവസവും 5000 പേര്‍ക്ക് മാത്രം പ്രവേശനം

ആഗ്ര: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട താജ്മഹല്‍ ആറുമാസങ്ങള്‍ക്ക് ശേഷം ഇന്ന് സന്ദര്‍ശകര്‍ക്കായി തുറക്കും. ശക്തമായ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടാണ് താജ്മഹല്‍ വീണ്ടും തുറക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം താജ്മഹലിലേക്ക് ഒരു ദിവസം 5000 സന്ദര്‍ശകരെ മാത്രമേ അനുവദിക്കുകയുള്ളു. ഉച്ചയ്ക്ക് രണ്ട് മണി വരെ 2500 സന്ദര്‍ശകരെയും രണ്ട് മണിക്ക് ശേഷം 2500 സന്ദര്‍ശകരെയുമാണ് അനുവദിക്കുക.

സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേന മാത്രമെ ലഭ്യമാകുകയുള്ളു. താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഓരോ വര്‍ഷവും 70 ലക്ഷം സന്ദര്‍ശകരാണ് എത്താറുള്ളത്. ഇതില്‍ ഭൂരിഭാഗവും വിദേശികളാണ്. സന്ദര്‍ശിക്കാനെത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നും കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചുണ്ട്.

Related Articles

Latest Articles