Tuesday, May 21, 2024
spot_img

ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്രധാനമന്ത്രിയും, ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്രധാനമന്ത്രിയും, ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും. കർത്താവായ ക്രിസ്തുവിന്റെ ജീവിതവും തത്വങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. നീതിയും സമഗ്രവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള വഴി അദ്ദേഹത്തിന്റെ പാത കാണിച്ചുകൊണ്ടിരിക്കട്ടെ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ആയിരിക്കട്ടെ എന്നാശംസിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ് .

യേ​ശു​ദേ​വ​ന്‍ പി​റ​ന്ന​തി​ന്‍റെ ആ​ഘോ​ഷ​മാ​യ ക്രി​സ്മ​സ്, ഐ​ശ്വ​ര്യ​വും ഒ​രു​മ​യും സ​മാ​ധാ​ന​വും കൊ​ണ്ട് ആ​ഹ്ലാ​ദ​പ്ര​ദ​മാ​ക​ട്ടെ ഈ ​ക്രി​സ്മ​സെ​ന്നായിരുന്നു ഗ​വ​ര്‍​ണ​ര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നത്. ഭൂ​മി​യി​ല്‍ സ​മാ​ധാ​നം എ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​ത്തി​ലൂ​ടെ ന​ല്‍​കു​ന്ന​ത് അ​നു​ക​മ്പ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ക്ഷ​മാ​ശീ​ല​ത്തി​ന്‍റെ​യും ശാ​ശ്വ​ത​ചൈ​ത​ന്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles