Tuesday, May 14, 2024
spot_img

ഉറിയിൽ പാക്കിസ്ഥാൻ വാലും ചുരുട്ടി ഓടി

ഉറി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ നടത്തിയ വെടിവയ്പിന് ശക്തമായി മറുപടിയുമായി ഇന്ത്യ. സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാക് അധിനിവേശ കശ്മീരിലെ ദേവ സെക്ടറിലാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നടത്തിയത്.

ഇന്നലെ ഉറി സെക്ടറില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ജവാനും സ്ത്രിയും മരിച്ചിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പതിനൊന്ന് മണി യോടെയായിരുന്നു പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Related Articles

Latest Articles