Wednesday, May 8, 2024
spot_img

ഭാരതത്തിലെ 130 കോടി ജനങ്ങളും ആര്‍എസ്‌എസ്സിന് ഹിന്ദു സമൂഹം- മോഹന്‍ ഭാഗവത്

ഹൈദരാബാദ് : മതവും സംസ്‌കാരവും എന്തായാലും ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദു സമൂഹമായാണ് സംഘം കാണുന്നതെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്.

ദേശീയബോധമുള്ളവരും രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുന്നവരും ഏത് മതത്തിലും സംസ്‌കാരത്തിലും ഉള്‍പ്പെട്ടവരായാലും അവര്‍ ഹിന്ദുക്കളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. തെലങ്കാനയില്‍ ആര്‍എസ്‌എസിന്റെ വിജയ സങ്കല്‍പ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.”സംഘം ഹിന്ദുവെന്ന് പറഞ്ഞാല്‍, ഇന്ത്യയെ പിറന്നമണ്ണായി വിശ്വസിക്കുന്ന, ഇന്ത്യയെയും ഇന്ത്യയിലെ ജനങ്ങളെയും ജലത്തെയും ഭൂമിയെയും മൃഗങ്ങളെയും വനങ്ങളെയും സ്‌നേഹിക്കുന്നവരെല്ലാം അതില്‍ ഉള്‍പ്പെടും”. ഭാരതമാതാവിന്റെ മകന്‍, ഏത് ഭാഷ സംസാരിച്ചാലും ഏത് മതത്തില്‍പ്പെട്ടവരായാലും ഏത് ആരാധനാരീതി പിന്തുടര്‍ന്നാലും ഇനി വിശ്വാസമില്ലാത്തവരായാലും അവര്‍ ഹിന്ദുവാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

“മുഴുവന്‍ സമൂഹവും നമ്മുടേതാണ്. ഐക്യസമൂഹത്തെ പടുത്തുയര്‍ത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. നാനാത്വത്തില്‍ ഏകത്വമെന്ന വാക്യം ഏറെ പ്രശസ്തമാണ്. പക്ഷേ, നമ്മുടെ രാജ്യം അതിനെക്കാള്‍ ഒരുപടി മുന്നിലാണ്. ഏകത്വത്തിലെ വൈവിധ്യമാണ്”,അദ്ദേഹം വിശദീകരിച്ചു.

ആര്‍എസ്‌എസ് എല്ലാവരെയും സ്വീകരിക്കുന്നവരാണെന്നും അവരെ പുരോഗതിയുടെ ഉന്നതനിലയിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു.

Related Articles

Latest Articles