ദില്ലി: ഇന്ത്യൻ സൈന്യത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് എതിരെ മുന്നറിയിപ്പ് നൽകി സൈന്യം. ഈയിടെയായി സൈന്യത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ അനവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്.
ആര്‍മി ഉദ്യോഗസ്ഥർ ആണെന്ന വ്യാജേനെ സൈന്യം ഉപയോഗിക്കുന്ന പോലുള്ള വാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ചു ഓണ്‍ലൈൻ വഴി ആളുകളില്‍ നിന്ന് പണം തട്ടിയ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് പട്ടാളക്കാരുടെ വേഷത്തിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടുകയായിരുന്നു രീതി.ഇത്തരം ജനദ്രോഹ പരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകാണാമെന്നും, തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് സൈന്യം ആവർത്തിച്ചു.

