Thursday, April 18, 2024
spot_img

‘നൂറിലധികം പാക് സൈനികരെ വധിച്ചു’; അവകാശ വാദവുമായി ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ രണ്ട് സൈനിക ക്യാമ്പുകളിലായി നൂറിലധികം സൈനികരെ വധിച്ചതായി അവകാശപ്പെട്ട് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി എന്ന സംഘടന.

ഇന്ന് (വ്യാഴാഴ്ച) പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍, പാകിസ്ഥാനിലെ പഞ്ച്ഗൂര്‍, നുഷ്‌കി സൈനിക ക്യാമ്പുകളുടെ പ്രധാന ഭാഗങ്ങള്‍ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു.

എന്നാൽ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന്പാകിസ്ഥാന്‍ മാധ്യമങ്ങളെ വിലക്കിയിട്ടുണ്ടെന്നും ആശയവിനിമയോപാധികൾ വിച്ഛേദിച്ചിട്ടുണ്ടെന്നും ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു.

കൂടാതെ ആക്രമണത്തിന് തിരിച്ചടി നല്‍കിയതായി പാകിസ്താന്‍ ആംഡ് ഫോഴ്സിന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് നടത്തിയ അവകാശവാദം തെറ്റാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കച്ച് ജില്ലയിലെ ഒരു ചെക്ക്പോസ്റ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ബലൂചിസ്താനില്‍ ആക്രമണം ഉണ്ടാകുന്നത്.

Related Articles

Latest Articles