7 വർഷം മുൻപ് 15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ പിതാവിനെ (Police) പോലീസ് ( അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബീഹാർ മുസാഫിർപൂർ സ്വദേശിയായ മുഹമ്മദ് സാദിഖ് റയിനെ (49) രാജസ്ഥാനിൽ നിന്നാണ് പെരുമ്പടപ്പ് പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ബിഹാർ സ്വദേശിയായ പ്രതി ആദ്യ ഭാര്യയുടെ മരണശേഷം അതിലുണ്ടായ ഇരട്ട പെൺകുട്ടികളുമായി കേരളത്തിൽ എത്തിയിരുന്നു. തുടർന്ന് മലയാളി യുവതിയെ രണ്ടാം വിവാഹം ചെയ്തു. ഇതിന് ശേഷമാണ് ആദ്യ ഭാര്യയിലുണ്ടായ ഇരട്ട പെൺകുട്ടികളിൽ ഒരാളെ പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
ഗർഭിണിയായ കുട്ടിയെ രഹസ്യമായി പാലക്കാട് നാട്ടു വൈദ്യരുടെ അടുത്ത് കൊണ്ട് പോയി ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ പെൺകുട്ടിയെ പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രാജസ്ഥാൻ പോലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

