Sunday, June 16, 2024
spot_img

കാശ്മീരിൽ സംയുക്ത സേന രണ്ടു ഭീകരരെ തേടിപ്പിടിച്ച് വധിച്ചു; മൂന്ന് സൈനികർക്ക് പരിക്ക്

ജമ്മു കശ്‌മീ‌ർ: കാശ്‌മീരിലെ ബന്ദിപോര ജില്ലയിൽ ഷോക്‌ബാബ മേഖലയിൽ സംയുക്ത സേനയും ഭീകരരും തമ്മിൽകനത്ത ഏറ്റുമുട്ടൽ. ശനിയാഴ്‌ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികർക്ക് പരിക്കേറ്റു.

ഷോക്‌ബാബയിൽ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് പ്രത്യേക വിവരം ലഭിച്ചതിനെ തുടർന്ന് സംയുക്ത സേന പരിശോധന ആരംഭിച്ചു, ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം സ്ഥലത്തെത്തിയപ്പോൾ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ്, കരസേന, സിആർ‌പി‌എഫ് എന്നിവരുടെ സംയുക്ത സേനയാണ് ഭീകരരോട് പൊരുതുന്നത്. ഇപ്പോഴും കനത്ത വെടിവയ്‌പ്പ് നടക്കുകയാണ്. എത്ര ഭീകരരാണ് സ്ഥലത്ത് ഒളിച്ചിരിക്കുന്നതെന്ന് അറിവായിട്ടില്ല

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles