Friday, May 24, 2024
spot_img

‘ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം’ ; താരത്തിന് അഭിനന്ദനപ്രവാഹവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ രംഗത്ത്..

ദില്ലി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം. മീരാഭായി ചാനുവിന്റെ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മീരാഭായ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

‘ടോക്കിയോ ഒളിമ്പിക്‌സില്‍ ഇതിലും സന്തോഷമുള്ള മറ്റെന്തു തുടക്കമാണ് ആഗ്രഹിക്കാനാവുക. മീരാഭായ് ചാനുവിന്റെ പ്രകടനം ഇന്ത്യയെ ആവേശഭരിതമാക്കുകയാണ്. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേട്ടത്തെ അഭിനന്ദിക്കുന്നു. ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്നും’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ചാനുവിനെ അഭിനന്ദിച്ചു. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ട മീരാഭായ് ചാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് രാഷ്ട്രപതി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ആദ്യ ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍, നിങ്ങളെക്കുറിച്ച് ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു’ എന്നാണ് ചാനുവിനെ അഭിനന്ദിച്ച് കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍, സെവാഗ് തുടങ്ങിയ പ്രമുഖരും മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിയിട്ടുണ്ട്. മാത്രമല്ല സോഷ്യൽ മീഡിയയിലും അഭിനന്ദനപെരുമഴയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles