Sunday, October 4, 2026

കൊടും മഞ്ഞിൽ തളരുന്നതല്ല, ഈ പോരാട്ടവീര്യം!!! മുട്ടോളം മഞ്ഞിലും ആവേശം ചോരാതെ ഇന്ത്യന്‍ സൈനികരുടെ വോളിബോള്‍ കളി; വീഡിയോ വൈറൽ

ദില്ലി: മുട്ടോളം മഞ്ഞിലും ആവേശം ചോരാതെ ഇന്ത്യന്‍ സൈനികരുടെ വോളിബോള്‍ കളി. ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഓഫീസറായ അവനീഷ് ശരൺ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കു വച്ച ഇന്ത്യന്‍ സൈന്യത്തിന്‍റെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. ഇന്ത്യൻ സൈനികർ മുട്ടോളം മൂടുന്ന മഞ്ഞിൽ വോളിബോൾ കളിക്കുന്ന വീഡിയോയാണ് അവനീഷ് ശരൺ ഐഎഎസ് പുറത്ത് വിട്ടത്.

മാസങ്ങളോളം കൊടും ശൈത്യത്തിലും കനത്ത മഞ്ഞുവീഴ്ചയിലും സൈനികരുടെ ജീവിതം ചിത്രീകരിക്കുന്ന നിരവധി വീഡിയോകള്‍ അവനീഷ് ശരൺ ഇതിന് മുമ്പും തന്‍റെ ട്വീറ്റര്‍ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ആ കൊടും തണുപ്പിലും ആവേശത്തോടെ പന്ത് തട്ടുന്ന ഇന്ത്യന്‍ സൈനികര്‍ മുട്ടോളം മഞ്ഞില്‍ നിന്നാണ് വോളിബോള്‍ കളിക്കുന്നത്. കളി നടക്കുമ്പോളും വീഡിയോയില്‍ മഞ്ഞ് പെയ്യുന്നതും കാണാം. അതിര്‍ത്തിയില്‍ ചൈനീസ് ഭീഷണി ഒരർത്ഥത്തിലും കുറഞ്ഞിട്ടില്ലെന്നും ഇന്ത്യൻ സൈന്യം എന്തും നേരിടാൻ സജ്ജമാണെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ കരസേന മേധാവി ജനറൽ എം എം നരവനെ പറഞ്ഞത്.

Related Articles

Latest Articles