Indian-Citizen-In-Usa
അമേരിക്കന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ ദര്‍ശന്‍ ഷായ്ക് ഡ്യൂട്ടിയിലായിരിക്കുമ്പോൾ കുറി അണിയാന്‍ അനുമതി നൽകി. വ്യോമിങ്ങിലെ എഫ്‌ഇ വാറന്‍ എയര്‍ഫോഴ്‌സ് ബേസിലെ എയര്‍മാനാണ് ദര്‍ശന്‍ ഷാ. കഴിഞ്ഞ ഫെബ്രുവരി 22നാണ് ഔദ്യോഗിക അനുമതിയായി കുറി അണിയാൻ അനുവാദം നല്‍കിയത്. അമേരിക്കയിലെ മിനസോട്ടയിലെ ഈഡന്‍ പ്രയറിലാണ് ഷാ താമസിക്കുന്നത്. ഡ്യൂട്ടിയില്‍ കുറി ധരിക്കാന്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷാ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള നിരവധിപേരാണ് അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്.
90-ാമത് ഓപ്പറേഷണല്‍ മെഡിക്കല്‍ റെഡിനസ് സ്‌ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട എയറോസ്‌പേസ് മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഷായ്ക്ക് യുഎസ് എയര്‍ഫോഴ്‌സില്‍ ചേര്‍ന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് അനുമതി ലഭിക്കുന്നത്.
ടെക്‌സാസ്, കാലിഫോര്‍ണിയ, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ സന്ദേശമയക്കുന്നുണ്ട്. അവരെ സംബന്ധിച്ച് ഇത് പുതിയ കാര്യമാണ്. അവര്‍ മുമ്പ് കേട്ടിട്ടില്ലാത്തതും അസാധ്യമാണെന്ന് കരുതിയതുമായ കാര്യം. പക്ഷേ അത് സംഭവിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…