Sunday, June 2, 2024
spot_img

ചരിത്ര തീരുമാനവുമായി ബിസിസിഐ; പുരുഷ-വനിത താരങ്ങൾക്ക് ഇനിമുതൽ ഒരേ മാച്ച് ഫീ

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനിമുതൽ വനിതകൾക്കും പുരുഷന്മാർക്കും തുല്യവേദനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ചരിത്രതീരുമാനം ആരാധകരുമായി പങ്കുവെച്ചത്. ഇതോടു കൂടെ പുരുഷ ക്രിക്കറ്റർമാർക്ക് ലഭിക്കുന്ന അതേ മാച്ച് ഫീസ് വനിതാ ക്രിക്കറ്റർമാർക്കും ലഭിക്കും.

ടെസ്റ്റ് മത്സരത്തിന് 16 ലക്ഷം രൂപയും ഏകദിന മത്സരത്തിന് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് മൂന്ന് ലക്ഷം രൂപയുമാണ് നിലവിൽ ഇന്ത്യൻ പുരുഷ ടീമിലെ ഓരോ കളിക്കാർക്കും ലഭിച്ചിരുന്നത്. ഇനി മുതൽ ഇതേ മാച്ച് ഫീസ് ഇന്ത്യൻ വനിതാ ടീമിലെ ഓരോ കളിക്കാർക്കും ലഭിക്കും.

” ഇക്കാര്യം അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ആദ്യത്തെ ചവിട്ടുപടി. ഞങ്ങളുടെ കരാറിലുള്ള വനിതാ കളിക്കാർക്ക് തുല്യ വേദന പോളിസി ഞങ്ങൾ നടപ്പിലാക്കുന്നു. ലിംഗസമത്വത്തിൻ്റെ പുതിയ യുഗത്തിലേക്ക് മാറുമ്പോൾ നമ്മുടെ പുരുഷ – വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള മാച്ച് ഫീസ് തുല്യമായിരിക്കും. ” ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വനിത ഐ പി എല്ലിന് ബിസിസിഐ പച്ചകൊടി വീശിയിരുന്നു. അടുത്ത വർഷമാണ് പ്രഥമ വുമൺസ് ഐ പി എൽ ആരംഭിക്കുന്നത്.

Related Articles

Latest Articles