Tuesday, October 27, 2026

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച സംഭവം; യുവതി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച യുവതി മരിച്ചെന്ന് പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. ആരോഗ്യ കേന്ദ്രത്തിലെ അധികൃതരുടെ ഭാഗത്ത് നിന്ന് പറ്റിയ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു.

സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു.

മരുന്ന് മാറി കുത്തിവെച്ചാണ് സിന്ധു മരിച്ചതെന്നാണ് ഭർത്താവ് രഘുവിന്‍റെ ആരോപണം. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂർണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയിൽ ശരീരം തളർന്നു പോകുകയായിരുന്നു. തുടർന്ന് ഉടൻ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

Related Articles

Latest Articles