Monday, May 20, 2024
spot_img

കാനഡയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഭീഷണി നേരിടുന്നു; തീവ്രവാദികള്‍ക്ക് കാനഡ അഭയം കൊടുക്കുന്നതായും വിദേശമന്ത്രാലയം

കാനഡയോട് ഇന്ത്യ സ്വരം കടുപ്പിക്കുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. കാനഡയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുള്ളതായും ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് അവരെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് വിദേശമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ഡല്‍ഹിയില്‍ ആരോപിച്ചു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ കാനഡ ഇതുവരെ കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് ഇന്ത്യ ആരോപിക്കുന്നത് ഇതാദ്യമല്ല. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളിക്കളഞ്ഞു, ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളോടു ബന്ധമുള്ളവരുടെ കണക്കുകള്‍ വളരെ നേരത്തേ തന്നെ കാനഡയെ അറിയിച്ചിട്ടുള്ളതാണ്. ഇവരില്‍ പലര്‍ക്കും കാന്ഡ പ്രവേശനവും താമസവും അനുവദിച്ചു. ഇവരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷകളും കാനഡ അവഗണിക്കുകയായിരുന്നുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തി . ഇക്കാര്യങ്ങളിലെല്ലാം ഞങ്ങള്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്,’ എംഇഎ വക്താവ് പറഞ്ഞു. പതിവാര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ധീര്‍ ജയ്‌സ്വാള്‍.

മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ, ഇന്ത്യയില്‍ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള വ്യക്തികളെ കാനഡ സ്വീകരിച്ചതിനെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു. ‘പാകിസ്ഥാന്‍ അനുകൂലികളായ ചില വ്യക്തികള്‍ കാനഡയില്‍ രാഷ്ട്രീയമായി സ്വാധീനമുള്ള ഒരു ലോബി രൂപീകരിച്ചതായും ജയശങ്കര്‍ കുറ്റപ്പെടുത്തിയിരുന്നു. ഖാലിസ്ഥാന്‍ അനുകൂലികളായ ഒരു വിഭാഗം കാനഡയിലെ ജനാധിപത്യം ദുരുപയോഗിക്കുകയും വോട്ടു ബാങ്കു രാഷ്ട്രീയം പിന്തുടരുന്നതായും ജയശങ്കര്‍ പറഞ്ഞു. ഉണ്ടാക്കുകയും ജസ്റ്റിന്‍ ട്രൂഡോയുടെ ന്യൂനപക്ഷ സര്‍ക്കാരിന്റെ വോട്ട് ബാങ്ക് ഇവരാണെന്ന് വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവില്‍ ‘തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന അക്രമത്തിന്റെ വക്താക്കളെയാണ് ‘ ട്രൂഡോയുടെ സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും ജയശങ്കര്‍ വിമര്‍ശിച്ചു.

2023 ജൂണില്‍ കാനഡയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത്. ഇന്ത്യ നിരോധിച്ച ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയിലെ അംഗമായിരുന്നു നിജ്ജാര്‍. ഇതിനോടു ബന്ധപ്പെട്ടാണ് കാനഡയിലെ മൂന്നു പേരുടെ അറസ്റ്റുണ്ടായത്. ഇവര്‍ ഇന്ത്യാക്കാരാണെന്ന് ആരോപിച്ചെങ്കിലും ഇതുവരെ ഔദ്യോഗികമായി ഇന്ത്യയെ ഇക്കാര്യം അറിയിച്ചിട്ടില്ല. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇന്ത്യാ- കാനഡ നയതന്ത്രബന്ധവും മോശമായി.

Related Articles

Latest Articles