Friday, May 31, 2024
spot_img

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് ലോകബാങ്ക്

വാഷിംഗ്‌ടണ്‍: ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥ എന്ന പദവി ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. നിക്ഷേപ വളര്‍ച്ച, കയറ്റുമതി നേട്ടം, ഉപഭോഗത്തിലെ കുതിപ്പ് എന്നിവയുടെ കരുത്തില്‍ ഈ വര്‍ഷം ഇന്ത്യ 7.5 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ജി.ഡി.പി മികച്ച ഉണര്‍വ് നേടുമെന്നാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് ത്രൈമാസങ്ങളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യന്‍ ജി.ഡി.പിയുടെ കുതിപ്പിന് കാരണമാകുന്നത്. ഭീഷണിയുടെ ഭാവം വെടിഞ്ഞ നാണയപ്പെരുപ്പം, പലിശയിളവ് എന്നിവയും ഇന്ത്യയ്ക്ക് കരുത്താകും. നേരത്തേ, ഇന്ത്യ നടപ്പുവര്‍ഷം 7.5 ശതമാനം വളരുമെന്ന് യു.എന്നും വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles