Saturday, September 19, 2026

പാകിസ്ഥാനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ കത്തിച്ചതായി റിപ്പോർട്ട്; നഷ്ടമായത് 400 ലധികം പെൺകുട്ടികളുടെ വിദ്യാഭ്യാസം!

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ കത്തിച്ചതായി റിപ്പോർട്ട്. വടക്കൻ വസീറിസ്ഥാനിലെ റസ്മാക് സബ് ഡിവിഷനിൽ ഷാഖിമർ ഗ്രാമത്തിലെ ഗോൾഡൻ ആരോ പബ്ലിക് സ്കൂളാണ് കത്തിച്ചത്. ഈ പരാക്രമം 400ലധികം പെൺകുട്ടികളുടെയെങ്കിലും വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മെയ് 28 നാണ് സ്കൂൾ അഗ്നിക്കിരയാക്കിയത്. ഫർണിച്ചർ, സീലിംഗ്, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ സ്കൂളിന്റെ ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. മണ്ണെണ്ണ തളിച്ചതിനെ തുടർന്ന് പരിസരത്തുണ്ടായ തീ വളരെ വേഗത്തിൽ പടരുകയും സ്കൂൾ കെട്ടിടം മുഴുവൻ കത്തിനശിക്കുകയും ചെയ്തു. സ്കൂൾ പാകിസ്ഥാൻ സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു. പാക് ആർമിയുടെ ഏഴാം ഡിവിഷൻ, ഷാഖിമാർ വെൽഫെയർ സൊസൈറ്റി എന്നിവയുടെ സഹായത്തോടെയാണ് സ്കൂൾ സ്ഥാപിച്ചത് .

മതനിന്ദ ആരോപിച്ച് സുപ്രീംകോടതിയിൽ നടന്ന ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടെ പാക് ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഇസയാണ് പെൺകുട്ടികൾക്കായുള്ള സ്‌കൂളുകൾ അഗ്നിക്കിരയാക്കുന്നത് പരാമർശിച്ചത്. രണ്ട് മാസം മുമ്പ് മാർച്ചിൽ ആയുധധാരികളായ അജ്ഞാതർ സ്‌കൂളിന് നേരെ വെടിയുതിർക്കുകയും പരിസരത്ത് സ്ഥാപിച്ചിരുന്ന സോളാർ സിസ്റ്റത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്ന . മെയ് 10 ന് വടക്കൻ വസീറിസ്ഥാനിലെ ഷെവാ തഹ്‌സിലിലുള്ള പെൺകുട്ടികൾക്കായുള്ള സ്വകാര്യ സ്‌കൂളും തീവ്രവാദികൾ കത്തിച്ചിരുന്നു.

Related Articles

Latest Articles