Wednesday, May 15, 2024
spot_img

ലോകത്തിലെ മികച്ച നാവികസേനയാകനൊരുങ്ങി ഇന്ത്യൻ നേവി; അഭിനന്ദനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ബെംഗ്ലൂരു: ഇന്ത്യൻ നാവികസേന ലോകത്തിലെ തന്നെ മികച്ച മൂന്ന് നാവികസേനകളിൽ ഒന്നായി മാറുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് തുടരുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. പ്രോജക്റ്റ് സീബേർഡ് എന്ന പേരിൽ നടക്കുന്ന പ്രതിരോധരംഗത്ത നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കാർവാറിൽ എത്തിയതായിരുന്നു മന്ത്രി. നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗിനൊപ്പം പ്രോജക്ട് ഏരിയയിലും സൈറ്റുകളിലും കേന്ദ്രമന്ത്രി ആകാശ സർവേ നടത്തി. പ്രോജക്ട് സീബേർഡ് കോൺടാക്റ്റർമാരുമായും എഞ്ചിനീയർമാരുമായും കാർവാർ നേവൽ ബേസിലെ ഉദ്യോഗസ്ഥർ, നാവികർ, സിവിലിയൻ എന്നിവരുമായി പ്രതിരോധ മന്ത്രി സംവദിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി.

പദ്ധതി പൂർത്തീകരിച്ചാൽ കാർവാർ നേവൽ ബേസ്, ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളമായി മാറുമെന്നും പ്രതിരോധമന്ത്രി പ്രതികരിച്ചു. ഇത് സായുധ സേനയുടെ പ്രവർത്തന സന്നദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വ്യാപാരം, സമ്പദ്‌വ്യവസ്ഥ, മാനുഷിക സഹായ പ്രവർത്തനങ്ങൾ എന്നിവ വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാനവും നയതന്ത്രവും വാണിജ്യപരവുമായ തലങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സമുദ്ര-ദേശീയ സുരക്ഷയ്ക്ക് വിലമതിക്കാനാവാത്ത സംഭാവന നൽകുന്ന സായുധ സേനയുടെ ശക്തമായ കരമായ ഇന്ത്യൻ നാവികസേനയെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles