rahul-gandhi-says-about-his-own-life
ദില്ലി: വീണ്ടും പരാതിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). തന്നെ പിന്തുടരുന്നവരുടെ എണ്ണം ട്വിറ്റർ, മനഃപ്പൂർവ്വം കുറയ്‌ക്കുന്നുവെന്നാണ് രാഹുലിന്റെ പുതിയ പരാതി. ഇതുസംബന്ധിച്ച് സിഇഒ പരാഗ് അഗർവാളിന് രാഹുൽ ഗാന്ധി കത്തെഴുതി. കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തുന്നതിനാലാണ് ട്വിറ്റർ തന്റെ ഫോളോവേള്‌സിനെ കുറയ്‌ക്കുന്നതെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. മുമ്പ് തനിക്ക് പ്രതിമാസം രണ്ട് ലക്ഷത്തോളം ഫോളോവേഴ്സിനെ പുതുതായി ലഭിച്ചിരുന്നു. എന്നാൽ 2021 ഓഗസ്റ്റ് മുതൽ തന്നെ പിന്തുടരുന്നവരുടെ എണ്ണം 2500 ആയി കുറഞ്ഞെന്ന് രാഹുൽഗാന്ധി പരാതിയിൽ പറയുന്നു.
തന്റെ ട്വിറ്റർ ഫോളോവേഴ്സ് 19.5 ദശലക്ഷമായി മരവിച്ചിരിക്കുകയാണെന്നും ട്വിറ്ററിന് അയച്ച കത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. അതേസമയം രാഹുൽ ഗാന്ധിയ്‌ക്ക് മറുപടിയുമായി ട്വിറ്ററും എത്തി. ഫോളോവേഴ്സിന്റെ എണ്ണത്തിൽ ക്രമക്കേടില്ലെന്ന് ട്വിറ്റർ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് തങ്ങൾ തടസ്സം നിൽക്കാറില്ലെന്നും ട്വിറ്റർ രാഹുൽ ഗാന്ധിയ്‌ക്ക് മറുപടി നൽകി. 2015ലാണ് രാഹുൽ ഗാന്ധി ട്വിറ്റർ ഉപയോഗിക്കാൻ തുടങ്ങുന്നത്. പോക്‌സോ നിയമലംഘനത്തെ തുടർന്ന കഴിഞ്ഞ ഓഗസ്റ്റിൽ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടിനെതിരെ നടപടി എടുത്തിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…