ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി ശക്തമായ മുന്നേറ്റമാണ് സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാ ദള്‍ (എസ്) തങ്ങളുടെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനായ ഹൈദര്‍ അലി ഖാന്‍ (Haider Ali Khan BJP) ആണ് ഇവിടെ ബിജെപിയ്ക്ക് വേണ്ടി ജനവിധി തേടുന്നത്.
സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മുസ്ലിം സ്ഥാനാർത്ഥിയാണ് ഹൈദര്‍ അലി ഖാന്‍. റാംപൂര്‍ രാജകുടുംബത്തില്‍നിന്നുള്ളയാളാണ് ഖാന്‍. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ സുല്‍ഫിക്കര്‍ അലി ഖാന്‍ രാംപൂരില്‍ നിന്ന് അഞ്ച് തവണ കോണ്‍ഗ്രസ് എം.പിയായിരുന്നു. ഹൈദറിന്റെ പിതാവ് നവാബ് കാസിം അലി ഖാന്‍ നാല് തവണ എം.എല്‍.എയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ സുവാറില്‍ നിന്നാണ് ഹൈദര്‍ അലി ഖാന്‍ മത്സരിക്കുന്നത്. അതേസമയം ജയിലില്‍ കഴിയുന്ന സമാജ്വാദി പാര്‍ട്ടി എം.പി അസം ഖാന്റെ മകന്‍ അബ്ദുള്ള അസം ആയിരിക്കും ഇവിടെ എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്നാണ് വിവരം.

