Monday, May 20, 2024
spot_img

ബഹിരാകാശത്ത് നിന്ന് ഹൈദരാബാദിന്റെ ചിത്രങ്ങൾ; ബഹിരാകാശ നിലയത്തിലെ ത്രിവർണ്ണ പതാകകളുടെ ചിത്രങ്ങൾ പങ്കിട്ട് ഇന്ത്യൻ വംശജനായ ബഹിരാകാശ സഞ്ചാരി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശ സഞ്ചാരി രാജാ ചാരി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ത്രിവർണ്ണ പതാകയുടെ ചിത്രങ്ങളും ബഹിരാകാശത്ത് നിന്നുള്ള ഹൈദരാബാദിന്റെ കാഴ്ചയും പങ്കിട്ടു.

“എന്റെ കുടിയേറ്റക്കാരനായ പിതാവിന്റെ ജന്മനഗരമായ ഹൈദരാബാദ് തിളങ്ങുന്നത് ബഹിരാകാശ നിലയത്തിൽ നിന്ന് എനിക്ക് കാണാൻ കഴിയുന്ന. ഇന്ത്യൻ-അമേരിക്കക്കാർ ദിവസവും ഒരു മാറ്റമുണ്ടാക്കുന്ന ഒരു സ്ഥലമാണ് NASA” അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, രാജ്യമെമ്പാടും സ്വാതന്ത്യ്രദിനാഘോഷത്തിൽ തിളങ്ങി നിൽക്കുകയാണ്. ദേശീയപതാകയിലെ നിറങ്ങളിലുള്ള പ്രകാശമാണ് രാഷ്ട്രപതിഭവന്‍ പരിസരത്ത് നിറഞ്ഞ് നില്‍ക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിന്റെ തിളക്കമുള്ള ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

Related Articles

Latest Articles