Wednesday, December 24, 2025

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 542 ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ; റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്

ദില്ലി: മോശം കാലാവസ്ഥയും പ്രവർത്തന പ്രശ്‌നങ്ങളും കാരണം ഇന്ത്യൻ റെയിൽവേ (Railway) ഇന്ന് 542 ട്രെയിനുകൾ റദ്ദാക്കി. ഇതിൽ 494 എണ്ണം പൂർണമായും 48 എണ്ണം ഭാഗികമായും റദ്ദാക്കി. പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ന്യൂഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിലുള്ളത്.

മോശം കാലാവസ്ഥയെ തുടർന്ന് ഇന്ത്യൻ റെയിൽവേ ഇന്നലെ 1000 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. നിയമങ്ങൾ അനുസരിച്ച്, IRCTC ഉപയോഗിച്ചാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തതെങ്കിൽ, റീഫണ്ട് സ്വയമേവ ആരംഭിക്കുകയും 3-7 ദിവസത്തിനുള്ളിൽ യാത്രക്കാരുടെ അക്കൗണ്ടുകളിൽ പ്രതിഫലിക്കുകയും ചെയ്യും. ടിക്കറ്റുകൾ മറ്റിടങ്ങളിൽ നിന്ന് ബുക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, റീഫണ്ട് ലഭിക്കുന്നതിന് യാത്രക്കാരൻ പിആർഎസ് കൗണ്ടർ സന്ദർശിച്ച് ബന്ധപ്പെട്ട ഫോം പൂരിപ്പിക്കേണ്ടതുണ്ട്.

Related Articles

Latest Articles