Saturday, May 18, 2024
spot_img

പാലക്കാട് റെയിൽവേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട; പ്രായപൂ‍ര്‍ത്തിയാവാത്ത പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ പിടിയിൽ

പാലക്കാട് : പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന 27 കിലോ കഞ്ചാവുമായി പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയടക്കം മൂന്ന് പേരെ ആർപിഎഫ് പിടികൂടി. ഒഡീഷ സ്വദേശികളായ ഉത്തം പാത്ര, കമാലി ക്രിസാനി, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്.

ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് ആണ് 27കിലോ 650 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചത്. വിപണിയില്‍ 15 ലക്ഷം രൂപ വില വരുന്നതാണ് കഞ്ചാവെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒഡിഷയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണിതെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles