Saturday, December 20, 2025

വന്ദേ ഭാരതിന്റെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; രാജ്യത്ത് പുതുതായി 9 ട്രെയിനുകൾ കൂടി! ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

ദില്ലി: വന്ദേ ഭാരതിന്റെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ഒൻപത് ട്രെയിനുകളാണ് സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാകും ഇവ അവതരിപ്പിക്കുക. മുംബൈ കേന്ദ്രീകൃതമായ പശ്ചിമ റെയിൽവേ, വടക്കുപടിഞ്ഞാറൻ, സൗത്ത് സെൻട്രൽ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ എന്നിവിടങ്ങളിലാണ് ട്രെയിനുകൾ അവതരിപ്പിക്കുകയെന്നാണ് വിവരം. എട്ട് കോച്ചുകളുള്ള ട്രെയിനുകളാണ് പുതുതായി അവതരിപ്പിക്കുക. ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടില്ല.

എന്നിരുന്നാലും ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. രണ്ടെണ്ണം ജയ്പൂരിലും ഈസ്റ്റ് കോസ്റ്റ് റെയിൽവേ അനുവദിച്ച ട്രെയിൻ ഒഡീഷയിലെ പുരിയിലും റൂർക്കേലയിലും ഓടുമെന്നാണ് സൂചന. ദക്ഷിണ റെയിൽവേയുടെ മൂന്നെണ്ണം ഉൾപ്പെടെ നാല് ട്രെയിനുകൾ ഏത് റൂട്ടിലാകും ഓടുകയെന്ന് തീരുമാനമായിട്ടില്ല.

Related Articles

Latest Articles