Friday, May 17, 2024
spot_img

രാവണന്റെ അഹങ്കാരവും ബാബറും ഔറംഗസീബും തോറ്റതും മറന്നോ ഉദയനിധീ ?

സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോഴും ഉയർന്നു വരുന്നത്. സാമാന്യബോധമുള്ള ആരും നടത്താന്‍ ഇടയില്ലാത്ത അത്രയ്‌ക്ക് നിന്ദ്യമായ പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിൻ നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ, സനാതന ധർമ്മത്തിനെതിരായ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പരമാർശത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോൾ ചിലർക്ക് അത് സഹിക്കുന്നില്ലെന്നും അത്തരക്കാരാണ് സനാതനധർമ്മത്തിനെതിരെ പ്രസ്താവനകൾ നടത്തുന്നതെന്നും യോഗി ആദിത്യനാഥ്‌ തുറന്നടിച്ചു.

രാജ്യം മുഴുവൻ ശരിയായ ദിശയിൽ സഞ്ചരിക്കുമ്പോൾ, പൈതൃകത്തെ മാനിച്ച് പുത്തൻ ഊർജത്തോടെ മുന്നേറുമ്പോൾ ചിലർക്ക് അത് ഇഷമാകുന്നില്ല. ഇപ്പോൾ രാജ്യത്തിന് രാജ്യാന്തര തലത്തിൽ അംഗീകാരം ലഭിക്കുന്നത് ചിലർക്ക് ഇഷ്ടമായിട്ടുമില്ല. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യ മാറുന്നത് ആർക്കും തടയാനാകില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. കൂടാതെ, രാവണന്റെ അഹങ്കാരത്താൽ നശിപ്പിക്കപ്പെടാത്ത, കംസന്റെ ഗർജ്ജനത്തിൽ കുലുങ്ങാത്ത, ബാബറിന്റെയും ഔറംഗസീബിന്റെയും സ്വേച്ഛാധിപത്യത്താൽ നശിപ്പിക്കപ്പെടാത്ത സനാതൻ ധർമ്മത്തെ, ഈ നിസാര രാഷ്ട്രീയ ഇത്തിൾക്കണ്ണികൾ എങ്ങനെ ഇല്ലാതാക്കുമെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.

കൂടാതെ, സമൂഹം പ്രതിസന്ധിയിലാവുകയും ദുഷ്പ്രവണതയുള്ളവർ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ദൈവിക അവതാരങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. രാജ്യത്ത് അനീതിയും അതിക്രമങ്ങളും നടന്നപ്പോഴെല്ലാം നമ്മുടെ മഹാൻമാർ ഒരു പ്രത്യേക പ്രകാശകിരണമായി സമൂഹത്തെ നയിച്ചു. ഈ കാലഘട്ടത്തിൽ മാത്രമല്ല ഇത് സംഭവിച്ചതെന്നും എല്ലാ കാലഘട്ടത്തിലും സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ദൈവം സത്യവും ശാശ്വതനുമായിരിക്കുന്നതുപോലെ സനാതന ധർമ്മവും സത്യവും ശാശ്വതവുമാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Related Articles

Latest Articles