Tuesday, September 29, 2026

പോളണ്ട് അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് യുക്രൈൻ സൈന്യത്തിന്റെ മോശം പെരുമാറ്റം; ആകാശത്തേക്ക് വെടിവെച്ചും ലാത്തിച്ചാർജ്ജ് നടത്തിയും രാജ്യം വിടുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമം

യുക്രൈൻ പോളണ്ട് അതിർത്തിയിൽ എത്തിച്ചേർന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ യുക്രൈൻ സൈന്യത്തിന്റെ മോശം പെരുമാറ്റം. ആകാശത്തേക്ക് വെടിയുതിർത്തും ലാത്തി ചാർജ്ജ് നടത്തിയും വിദ്യാർത്ഥികൾക്ക് മേൽ കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ചും ഭീഷണിപ്പെടുത്തുകയാണ് സൈന്യമെന്ന് റിപ്പോർട്ടുകൾ. രാജ്യം വിടുന്നതിൽ നിന്ന് വിദ്യാർത്ഥികളെ തടയുകയാണ് ലക്‌ഷ്യം. ഹോസ്റ്റലുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കും തിരികെ പോകാനാണ് സൈന്യം ആവശ്യപ്പെടുന്നത്. പല വിദ്യാർത്ഥികൾക്കും മർദ്ദനമേൽക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

രാത്രി സമയങ്ങളിൽ അതിർത്തിയിലേക്ക് വരരുതെന്നും അതിർത്തിയിൽ കൂട്ടം കൂടരുതെന്നും ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ അതിർത്തിയിലേക്ക് വരാവു എന്നും എംബസി അറിയിച്ചിരുന്നതാണ്. ഏത് സാഹചര്യത്തിലാണ് കുട്ടികൾ യുക്രൈൻ പോളണ്ട് അതിർത്തിയിൽ എത്തിയതെന്ന് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. അതേസമയം അതിർത്തി രാജ്യങ്ങളിലൂടെ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’ പുരോഗമിക്കുകയാണ്.

Related Articles

Latest Articles