Tuesday, September 29, 2026

മണിപ്പൂരില്‍ സ്ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്ക്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് സ്ഫോടനം നടന്നത്. ശനിയാഴ്ച വൈകുന്നേരമാണ് മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സ്ഫോടനമുണ്ടായത്. വൈകുന്നേരം 7.30ഓടെയാണ് ഗാംഗ്പിമുവാല്‍ ഗ്രാമത്തില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ആറ് വയസുള്ള കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് യാദൃശ്ചികമായി ഉണ്ടായ സ്ഫോടനമെന്നാണ്.

മണിപ്പൂരിലെ ആദ്യഘട്ട പോളിംഗിന് 48 മണിക്കൂര്‍ മാത്രം അവശേഷിക്കവെയാണ് മണിപ്പൂരിനെ നടുക്കിയ സ്ഫോടനമുണ്ടാവുന്നത്. 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക.

15 വനിതാ സ്ഥാനാര്‍ത്ഥികള്‍ അടക്കം 173 സ്ഥാനാര്‍ത്ഥികളാണ് മത്സരംരംഗത്തുള്ളത്. 1222713 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യുക. സ്ഫോടനത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുള്ളതായി തോന്നുന്നില്ലെന്നാണ് ജില്ലാ കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related Articles

Latest Articles