Friday, January 2, 2026

ടി20 ലോകകപ്പ് ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ;രോഹിത് ശർമ്മ ക്യാപ്ടൻ

 

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ തിരഞ്ഞെടുത്തപ്പോൾ ബാറ്റ്സ്മാനായി ദിനേഷ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ടീമിൽ രവീന്ദ്ര ജഡേജയും സഞ്ജു സാംസണുമില്ലായെന്നത് നിരാശജനകമാണ്.

രോഹിത് ശർമ്മയാണ് ക്യാപ്ടൻ. കെ.എൽ രാഹുൽ വൈസ് ക്യാപ്ടനാകും.

രോഹിത് ശർമ്മ ( ക്യാപ്ടൻ ), കെ.എൽ രാഹുൽ ( വൈസ് ക്യാപ്ടൻ ), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് ( വിക്കറ്റ് കീപ്പർ ), ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ,
അക്സർ പട്ടേൽ, ജസ്പ്രീത് ബൂമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷദീപ് സിംഗ് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.

Related Articles

Latest Articles