Saturday, September 26, 2026

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു. നിലവിൽ വസതിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

ഇന്ന് രാവിലെ നടത്തിയ പതിവ് പരിശോധനയിലാണ് വെങ്കയ്യ നായിഡുവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് വസതിയിൽ ക്വാറന്‍റീൻ നിർദേശിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇവർ സമ്പർക്കവിലക്കിൽ കഴിയുകയാണ്.

Related Articles

Latest Articles