cricket

വനിതാ ട്വന്റി20 ലോകകപ്പ്: സെമിയിൽ കലമുടച്ച് ഇന്ത്യ;തോൽവി അഞ്ച് റൺസിന്‌

കേപ്ടൗൺ : ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും ജെമീമ റോഡ്രിഗസിന്റെയും പോരാട്ടം വെറുതെയായി. വനിതാ ട്വന്റി20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യൻ വനിതകൾ പുറത്തായി. അഞ്ച് റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 173 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനെ സാധിച്ചുള്ളൂ . ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്.

വമ്പൻ ടോട്ടൽ പിന്തുടർന്ന് ബാറ്റ് വീശിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറി്റെ (34 പന്തിൽ 52 റൺസ്) അർധസെഞ്ചറിയും ജെമീമ റോഡ്രിഗസ് (24 പന്തിൽ 43), ദീപ്തി ശർമ (17 പന്തിൽ 20*) എന്നിവരും പ്രതീക്ഷ നൽകിയെങ്കിലും വിജയം എത്തിപിടിക്കാനായില്ല. ഓപ്പണർ സ്മൃതി മന്ഥന (5 പന്തിൽ 2), ഷെഫാലി വർമ (6 പന്തിൽ 9), യാസ്തിക ഭാട്ടിയ (7 പന്തിൽ 4) എന്നിവർ തിളങ്ങാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി . നാലാം വിക്കറ്റിൽ ഹർമൻപ്രീതും ജെമീമയും ചേർന്നു നേടിയ 69 റൺസാണ് ഇന്ത്യയ്ക്ക് ജയ പ്രതീക്ഷ നൽകിയത് . 11ാം ഓവറിൽ ജെമീമ പുറത്തായതും പിന്നാലെ 15–ാം ഓവറിൽ ഹർമൻപ്രീത് കൗർ റണ്ണൗട്ടായതും കളിയിൽ നിർണ്ണായകമായി

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

4 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

4 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

5 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

12 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

13 hours ago