Saturday, January 10, 2026

‘നദികളെ ഭാരതീയർ അമ്മയായി കാണുന്നു, മലിനമാക്കുന്നത് പോലും തെറ്റ്’: രാജ്യത്തെല്ലായിടത്തും വര്‍ഷത്തില്‍ ഒരിക്കല്‍ നദീ ഉത്സവം ആഘോഷിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ദില്ലി: വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും നദീ ഉത്സവം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). നദികളെ അമ്മയായി കാണുന്നുവെന്നും, നദികളെ(River) ചെറിയ തോതില്‍ മലിനമാക്കുന്നത് പോലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്ത് നദികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നദികളെ പുനര്‍ജീവിപ്പിക്കേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കി.

‘നദികള്‍ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇന്ന് ലോക നദീദിനമാണ്. ഈ ദിവസംഭാരതത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. കാരണം ഈ ദിനം ഭാരതീയ സംസ്കാരവുമായും പാരമ്പര്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. ലോക നദീ ദിനത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ സുഗമമായി പുരോഗമിക്കുന്ന നമാമി ഗംഗെ മിഷനെക്കുറിച്ച്‌ ഞാന്‍ ഓര്‍ക്കുന്നു. തമിഴ്നാട്ടിലെ നാഗാ നദി വറ്റിവരണ്ടു, പക്ഷേ ഗ്രാമീണ സ്ത്രീകളുടെ സംരംഭങ്ങളും സജീവമായ ജനപങ്കാളിത്തവും കാരണം നദിക്ക് ജീവന്‍ നല്‍കി. ഇന്ന് നദിയില്‍ ധാരാളം വെള്ളം ഉണ്ട്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ളവര്‍ നദീ ഉത്സവം ആഘോഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നേരിയ തോതിലെങ്കിലും നദികളെ മലിനമാക്കുന്നത് തെറ്റാണ്’, പ്രധാനമന്ത്രി മാന് കി ബാത്തിൽ വ്യക്തമാക്കി.

youtube abonnees kopen

Related Articles

Latest Articles