സൂര്യകുമാർ യാദവ്
മുംബൈ : ഐസിസി ഏർപ്പെടുത്തിയ ട്വന്റി20 ക്രിക്കറ്റിലെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം സൂര്യകുമാർ യാദവ് നേടി. ബുധനാഴ്ച വൈകിട്ടാണ് ട്വന്റി20യിലെ 2022 ലെ പുരുഷ താരത്തെ ഐസിസി പ്രഖ്യാപിച്ചത്. ട്വന്റി20യിൽ ഒരു കലണ്ടര്‍ വര്‍ഷത്തിൽ ആയിരത്തിനു മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സൂര്യകുമാർ യാദവ്. 2022 ലെ ട്വന്റി20 ലോകത്തിലെ തന്നെ ടോപ് സ്കോററായ സൂര്യ 187.43 സ്ട്രൈക്ക് റേറ്റിൽ 1164 റൺസാണ് നേടിയത്.
ഇന്ത്യൻ ട്വന്റി20 ടീമിലെ നെടുന്തൂണായ സൂര്യ ഇതുവരെ രണ്ട് സെഞ്ചറികളും ഒൻപത് അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. നോട്ടിങ്ങാമിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു സൂര്യയുടെ ട്വന്റി20യിലെ ആദ്യ സെഞ്ചുറി. 55 പന്തുകളിൽനിന്ന് 117 റൺസാണ് സൂര്യകുമാർ യാദവ് ഈ മത്സരത്തിൽ അടിച്ചെടുത്തത്.
ട്വന്റി20 ചരിത്രത്തിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരവും സൂര്യയാണ്. 68 സിക്സുകളാണ് സൂര്യകുമാർ യാദവ് 2022 ൽ നേടിയത്. കുട്ടി ക്രിക്കറ്റിൽ 45 മത്സരങ്ങളിൽനിന്നായി 1578 റൺസാണു താരം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…