Indonesia Sukmavadhi
ബാലി: ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകാര്‍ണോയുടെ മകള്‍ സുക്മാവതി സുകാര്‍ണോപുത്രി ഹിന്ദുധർമ്മം സ്വീകരിച്ചു. സുക്മാവതി സുകാർണോ പുത്രിയാണ് ഇസ്ലാംമതം വിട്ട് ഹൈന്ദവ ധർമ്മം സ്വീകരിച്ചത്. ഇതോടെ ഔദ്യോഗികമായി ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ പ്രധാന രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഹിന്ദുമതം സ്വീകരിച്ചിരിക്കുന്നത്. അവരോടൊപ്പം അനുയായികൾ ആയ 30000 പേരാണ് ഇന്ന് ഇസ്ലാം മതം വിട്ട് സനാതന ധർമ്മത്തിലെയ്ക്ക് തിരികെ എത്തിയത്.
ഇസ്ലാമിക രാജ്യമാണെങ്കിലും സാംസ്‌കാരികമായി ഹൈന്ദവപാരമ്പ്യര്യത്തെ മുറുകെപിടിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്തോനേഷ്യ മറ്റ് ഇസ്ലാമിക ലോകത്ത് നിന്നും വേറിട്ടുനിൽക്കുന്ന രാജ്യമാണ്. ബാലിയിലെ പരമ്പരാഗത ഹൈന്ദവ കേന്ദ്രമായ ബാലേ ഔംഗ് സിംഗരാജയിലെ ബൂലേലംഗ് റീജന്‍സിയിൽ വച്ചാണ് ഹൈന്ദവ ധര്‍മ്മം സ്വീകരിച്ചത്. പൂര്‍വ്വികരുടെ പാരമ്പര്യത്തില്‍ പ്രചോദിതയായിട്ടാണ് സുകാര്‍ണോപുത്രി ഹിന്ദു ധര്‍മ്മത്തിലേക്ക് മടങ്ങിയെത്തുന്നതെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇവരുടെ മുത്തശ്ശി ന്യോമാന്‍ റായ് സ്രിംബെന്‍ ഹിന്ദുവായിരുന്നു. സുകാര്‍ണോയുടെ മൂന്നാമത്തെ മകളാണ് സുക്മാവതി സുകാര്‍ണോപുത്രി. മുന്‍ പ്രസിഡന്റ് മേഘാവതിയുടെ ഇളയ സഹോദരിയാണ് സുക്മാവതി. ഇസ്ലാമിക രാജ്യമാണെങ്കിലും സാംസ്‌കാരികമായി ഹൈന്ദവപാരമ്പര്യത്തെ മുറുകെപിടിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…