Monday, May 27, 2024
spot_img

കേരളത്തിന്റെ അക്ഷര മുത്തശ്ശി ഇനിയില്ല; ഭാഗീരഥിയമ്മ അന്തരിച്ചു

കൊല്ലം: അക്ഷര മുത്തശ്ശി ഇനിയില്ല, 106-ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസ്സായി രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ഭാഗീരഥിയമ്മ അന്തരിച്ചു. 107 വയസായിരുന്നു. കൊല്ലം പ്രാക്കുളം സ്വദേശിയാണ് ഭാഗീരഥിയമ്മ. രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തിലൂടെ പ്രശംസിക്കുകയും ചെയ്തിരുന്നു.

തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് അക്ഷര മുത്തശ്ശിയെന്ന് വിളിക്കപ്പെട്ട ഭാഗീരഥിയമ്മ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഒൻപതാം വയസ്സിൽ പഠനം നിർത്തിയതാണ് ഭാ​ഗീരഥി അമ്മ. ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാൽ പഠനം ഉപേക്ഷിക്കുകയായിരുന്നു.

വർഷങ്ങൾ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. മുപ്പതുകളിൽ വിധവയായതോടെ ആറ് മക്കളെ വളർത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു. നാലു പെൺമക്കളും രണ്ട് ആൺമക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉൾപ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles