Sunday, May 19, 2024
spot_img

മാനസിക അടിമത്തതിന് അവസാനം കുറിച്ചു; ഇസ്ലാംമതം ഉപേക്ഷിച്ച് ഹിന്ദുധർമ്മം സ്വീകരിച്ച് ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകാര്‍ണോയുടെ മകള്‍ സുക്മാവതി

ബാലി: ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകാര്‍ണോയുടെ മകള്‍ സുക്മാവതി സുകാര്‍ണോപുത്രി ഹിന്ദുധർമ്മം സ്വീകരിച്ചു. സുക്മാവതി സുകാർണോ പുത്രിയാണ് ഇസ്ലാംമതം വിട്ട് ഹൈന്ദവ ധർമ്മം സ്വീകരിച്ചത്. ഇതോടെ ഔദ്യോഗികമായി ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ പ്രധാന രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഹിന്ദുമതം സ്വീകരിച്ചിരിക്കുന്നത്. അവരോടൊപ്പം അനുയായികൾ ആയ 30000 പേരാണ് ഇന്ന് ഇസ്ലാം മതം വിട്ട് സനാതന ധർമ്മത്തിലെയ്ക്ക് തിരികെ എത്തിയത്.

ഇസ്ലാമിക രാജ്യമാണെങ്കിലും സാംസ്‌കാരികമായി ഹൈന്ദവപാരമ്പ്യര്യത്തെ മുറുകെപിടിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്തോനേഷ്യ മറ്റ് ഇസ്ലാമിക ലോകത്ത് നിന്നും വേറിട്ടുനിൽക്കുന്ന രാജ്യമാണ്. ബാലിയിലെ പരമ്പരാഗത ഹൈന്ദവ കേന്ദ്രമായ ബാലേ ഔംഗ് സിംഗരാജയിലെ ബൂലേലംഗ് റീജന്‍സിയിൽ വച്ചാണ് ഹൈന്ദവ ധര്‍മ്മം സ്വീകരിച്ചത്. പൂര്‍വ്വികരുടെ പാരമ്പര്യത്തില്‍ പ്രചോദിതയായിട്ടാണ് സുകാര്‍ണോപുത്രി ഹിന്ദു ധര്‍മ്മത്തിലേക്ക് മടങ്ങിയെത്തുന്നതെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇവരുടെ മുത്തശ്ശി ന്യോമാന്‍ റായ് സ്രിംബെന്‍ ഹിന്ദുവായിരുന്നു. സുകാര്‍ണോയുടെ മൂന്നാമത്തെ മകളാണ് സുക്മാവതി സുകാര്‍ണോപുത്രി. മുന്‍ പ്രസിഡന്റ് മേഘാവതിയുടെ ഇളയ സഹോദരിയാണ് സുക്മാവതി. ഇസ്ലാമിക രാജ്യമാണെങ്കിലും സാംസ്‌കാരികമായി ഹൈന്ദവപാരമ്പര്യത്തെ മുറുകെപിടിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.

Related Articles

Latest Articles