Monday, April 29, 2024
spot_img

മികച്ച ശുചിത്വ സംസ്ഥാനം ഛത്തീസ്ഗഢ്; രാജ്യത്തെ വൃത്തിയുള്ള നഗരമായി ‘ഇന്‍ഡോര്‍’ നാലാം വര്‍ഷവും മുന്നില്‍; കേരളത്തിലെ നഗരങ്ങള്‍ ഇടം പിടിച്ചില്ല

ദില്ലി: രാജ്യത്തെ മികച്ച ശുചിത്വ സംസ്ഥാനത്തിനുള്ള ‘സ്വച്ച് സുർവേക്ഷൻ അവാർഡ് 2021’ ഛത്തീസ്ഗഢിന്.100ല്‍ കൂടുതല്‍ നഗരസഭകളുള്ള ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന നേട്ടമാണ് ഛത്തീസ്ഗഢിന് ലഭിച്ചത്. രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. മധ്യപ്രദേശിനാണ് മൂന്നാം സ്ഥാനം.

100ന് താഴെ നഗരസഭകളുള്ള ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന നേട്ടം ജാര്‍ഖണ്ഡിനും ലഭിച്ചു. കൊവിഡ് വ്യാപനം കാരണമാണ് ഇത്തവണ സര്‍വേ ഫലം പുറത്തുവിടാന്‍ വൈകിയത്. ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് ഒറ്റ നഗരവും ഇടം പിടിച്ചില്ല.

ഛത്തീസ്ഗഢിന് ലഭിച്ച പുരസ്‌കാരം മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഏറ്റുവാങ്ങി. പുരസ്‌കര ദാനം നിർവ്വഹിച്ചത് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്. സ്വച്ഛ് ഭാരത് മിഷനാണ് സര്‍വേ ഫലം പുറത്ത് വിട്ടത്. 28 ദിവസമെടുത്ത് 4242 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. മാലിന്യ സംസ്‌കരണം, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജന നിര്‍മാര്‍ജനം തുടങ്ങിയവയായിരുന്നു പ്രധാന മാനദണ്ഡങ്ങള്‍.

മധ്യപ്രദേശിലെ ഇൻഡോറാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം. അഞ്ചാം തവണയാണ് ഇൻഡോർ പുരസ്‌കാരം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് സൂററ്റും, മൂന്നാം സ്ഥാനത്ത് വിജയവാഡുമാണ്. ലഖ്‌നൗവാണ് ഏറ്റവും വൃത്തിഹീനമായ നഗരം.

ക്ലീനസ്റ്റ് ഗംഗാ ടൗൺ എന്ന വിഭാഗത്തിൽ വാരണാസിക്കാണ് ഒന്നാം സ്ഥാനം. ബിഹാറിലെ മുംഗറും പാട്‌നയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഏറ്റവും വൃത്തിയുള്ള തലസ്ഥാന നഗരമെന്ന പുരസ്‌കാരം ഭോപ്പാലിന് ലഭിച്ചു. 3 മുതല്‍ 10 ലക്ഷം വരെ ജനസംഖ്യയുള്ള കാറ്റഗറിയില്‍ ഉജ്ജയിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള മെഗാ സിറ്റി അഹമ്മദാബാദാണ്. ഏറ്റവും വൃത്തിയുള്ള ഗംഗാ നഗരമെന്ന പുരസ്‌കാരം വരാണസിക്ക് ലഭിച്ചു. 15 കാറ്റഗറികളിലായി തെരഞ്ഞെടുപ്പ് നടന്നത്.

Related Articles

Latest Articles