Sunday, December 14, 2025

അതിർത്തിയിൽ കലാപശ്രമം നടക്കുന്നതായി വിവരം; പരിശോധന ശക്തമാക്കി സുരക്ഷാ സേന

ജമ്മു കശ്മീർ: രജൗരി മേഖലയിൽ സുരക്ഷാ സേന സംയുക്തമായി തിരച്ചിൽ നടത്തുന്നു. സംശയാസ്പദമായ രീതിയിൽ ആളുകളെ കണ്ടതോടെയാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് കലാപ ശ്രമം നടക്കുന്നതായി സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി പരിശോധനകൾ നടത്തുന്നത്. പ്രധാനമായും രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്.

അതേസമയം, അനന്ത്‌നാഗ് ജില്ലയിൽ നിന്നും രണ്ട് കൊടും ഭീകരരെ സുരക്ഷാ സേന പിടികൂടിയിരുന്നു. നിരോധിത ഭീകരസംഘടനയായ അൻസാർ ഗസ്വത് ഉൽ ഹിന്ദുമായി അടുത്തബന്ധമുള്ളവരാണ് പിടിയിലായത്.ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി. രണ്ട് പിസ്റ്റളുകളും രണ്ട് മാഗസിനുകളും 15 ബുള്ളറ്റുകളും കണ്ടെടുത്തു.

Related Articles

Latest Articles