Sunday, October 11, 2026

പാലക്കാട് മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു; ഇന്നലെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു

പാലക്കാട്: മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു. കഴിഞ്ഞ ദിവസമാണ് പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ഇന്ന് രാവിലെയാണ് മേലാമുറി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പശു ചത്തത്. ഇന്നലെ പശുവിനെ ഏറെ അക്രമാസക്തമായ നിലയിലാണ് കണ്ടത്.

പശുവിനെ ദയാവധത്തിന് വിധേയമാക്കാണോ എന്നതിനെ സംബന്ധിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പേവിഷ ബാധയേറ്റ് രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അധികം നാള്‍ പശു ജീവിച്ചിരിക്കില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പശു ചത്തത്.

Related Articles

Latest Articles