Thursday, October 22, 2026

യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍നിന്ന് ഇന്ത്യയെ താത്കാലികമായി ഒഴിവാക്കി

വാഷിങ്ടണ്‍: യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍നിന്ന് ഇന്ത്യയെ താത്കാലികമായി ഒഴിവാക്കി. കോ
ണ്‍ഗ്രസിനു സമര്‍പ്പിച്ച അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. ഇത് താത്കാലികമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സ്വിറ്റ്സര്‍ലന്‍ഡിനെയും പട്ടികയില്‍നിന്ന് നീക്കിയിട്ടുണ്ട്. അതേ സമയം വ്യാപാര യുദ്ധത്തിനിടയിലും ചൈനയെ ലിസ്റ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്

.അമേരിക്കയുമായി വ്യാപാര ബന്ധമുള്ള പ്രധാന രാജ്യങ്ങളെയാണ് യുഎസ് കറന്‍സി മോണിറ്ററിങ് ലിസ്റ്റ് ഉള്‍പ്പെടുത്തുക. കഴിഞ്ഞ വര്‍ഷമാണ് ചൈന, ഇന്ത്യ, ജപ്പാന്‍, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ അമേരിക്ക കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂര്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട പുതിയ രാജ്യങ്ങള്‍.

Related Articles

Latest Articles