Sunday, December 21, 2025

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം;രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നെന്ന് ഡോക്ടർമാർ

കൊച്ചി: നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരം.രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം.അത്യാഹിത വിഭാഗത്തില്‍ എക്മോ സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാർച്ച് മൂന്നിനാണ് ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നസെന്റിന്റെ ആരോ​ഗ്യനില സംബന്ധിച്ച് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ആണ് ആശുപത്രി അധികൃതർ പുറത്തിറക്കിയത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നാം തിയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസെന്റിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ആരോ​ഗ്യസ്ഥിതി മോശമായി. കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇതിനെതിരെ നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles