Thursday, October 8, 2026

ഇരുചക്രവാഹനം ഓടിച്ചുവരികയായിരുന്നയാൾക്ക് നേരെ പോലീസ് കൈ കാണിച്ചു; നിർത്താതെ പോയി,പിന്നാലെ അറസ്റ്റ്,നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞ് വീണ് മരിച്ചു,പോലീസ് മർദ്ദിച്ചിട്ടുണ്ടെന്ന് നാട്ടുകാർ

കൊച്ചി: തൃപ്പൂണിത്തുറയിൽ ഇരുചക്രവാഹനം ഓടിച്ചയാൾക്ക് നേരെ പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയി.അറസ്റ്റ് ചെയ്ത ശേഷം പോലീസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു.തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരൻ ആണ് മരിച്ചത്.സ്റ്റേഷനിൽ കുഴഞ്ഞ് വീണ മനോഹരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുചക്ര വാഹനം ഓടിച്ച് വരികയായിരുന്ന മനോഹരന് നേരെ പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു.തുടർന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു.

അതേസമയം പൊലീസിനെതിരെ നാട്ടുകാർ രംഗത്തെത്തി. വാഹനം പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മർദ്ദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനിൽ എത്തിക്കുന്നത്. സ്റ്റേഷനിൽ വച്ചാണ് മനോഹരൻ കുഴഞ്ഞുവീണ് മരിക്കുന്നത്

Related Articles

Latest Articles