Saturday, December 27, 2025

ഭാരതത്തിന് അഭിമാനം: 30 വിമാനങ്ങള്‍ വഹിക്കാന്‍ ശേഷി, 262 മീറ്റര്‍ നീളം; ഐ.എൻ.എസ് വിക്രാന്തിന്റെ സമുദ്ര പരീക്ഷണം വിജയകരം

കൊച്ചി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിക്രാന്തിന്റെ സമുദ്രപരീക്ഷണം വിജയകരം. ഉള്‍ക്കടലില്‍ വെച്ചാണ് പരീക്ഷണം നടന്നത്. പ്രൊപ്പല്‍ഷന്‍ സംവിധാനം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കി.അടുത്തവര്‍ഷം പകുതിയോടെ കപ്പല്‍ കമ്മിഷന്‍ ചെയ്യാനാണ് പദ്ധതി. കഴിഞ്ഞ ദിവസമാണ് ഐഎന്‍എസ് വിക്രാന്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചത്

കപ്പലിന്റെ കടന്ന് വരവ് രാജ്യത്തിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് നാവിക സേന വക്താവ് വ്യക്തമാക്കി. തദ്ദേശമായി രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തിട്ടുള്ളതില്‍വെച്ച് ഏറ്റവും വലുതും സങ്കീര്‍ണ സംവിധാനങ്ങള്‍ ഉള്ളതുമായ യുദ്ധക്കപ്പലാണ് വിക്രാന്ത്. വിമാനവാഹിനിക്കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും, സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവും ഉണ്ട്. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുമാണുള്ളത്.

ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് വിക്രാന്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. കൊച്ചിന്‍ ഷിപ്പ്‌യാഡ് ലിമിറ്റഡിലാണ് 76 ശതമാനത്തിലധികം നിര്‍മാണം നടന്നത്. ഐ.എ.സി യുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യ, തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചേരും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles