Sunday, May 19, 2024
spot_img

വെന്തരുകി ഗ്രീസ്: ഗ്രീസില്‍ കാട്ടുതീ പടർന്നുപിടിക്കുന്നു ; നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു, ആയിരക്കണക്കിന് ജനങ്ങളെ ഒഴിപ്പിച്ചു

ഏതൻസ്: ഗ്രീസില്‍ വെള്ളിയാഴ്ച്ച കത്തിപ്പടര്‍ന്ന കാട്ടുതീ ഇപ്പോഴും രാജ്യത്ത് നാശം വിതയ്ക്കുന്നു. ഉയര്‍ന്ന താപനിലയും കാറ്റുമാണ് തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ കാരണമായത്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നുമൊഴിപ്പിച്ചു. ഗ്രീക്ക് തലസ്ഥാനമായ ആതൻസിന് വടക്കുള്ള നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിനോദ സഞ്ചാരികളെയും താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ 20 ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. യുകെ, ഫ്രാന്‍സ്, യുഎസ് ഫ്രാൻസ്, യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളും വിമാനങ്ങളും ഗ്രീസിലേക്ക് എത്തിയിട്ടുണ്ട്. യൂറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 56,655 ഹെക്ടര്‍ പ്രദേശമാണ് ഗ്രീസില്‍ കത്തിനശിച്ചത്. ഇതിനിടയില്‍ പെയ്ത കനത്ത മഴ കാട്ടുതീ തുര്‍ക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ട്.

https://twitter.com/Nigel__DSouza/status/1424276621872144385

അതേസമയം കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന കാട്ടുതീ നിരവധി രാജ്യങ്ങളെ ചാമ്പലാക്കി കൊണ്ടിരിക്കുകയാണ്. കോസ്റ്റ് ബ്രാവ സ്പെയിൻ, ഏഥൻസ് ഗ്രീസ്, ലെബനോൺ, തുർക്കി എന്നിവിടങ്ങളിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. പാരിസ്ഥിതിക വ്യതിയാനമാണ് കാട്ടുതീക്ക് കാരണമെന്നാണ് കണ്ടെത്തൽ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles