പാലക്കാട്: കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണ സാധ്യതയെത്തുടര്ന്ന് പ്രധാന റെയില്വേ സ്റ്റേഷനുകള് കേന്ദ്രീകരിച്ച് പരിശോധന നടത്തി. ആക്രമണ സാധ്യത ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജന്സ് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
റെയില്വേ പൊലീസും ആര്പിഎഫ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും ചേര്ന്നാണ് പരിശോധന നടത്തിയത്. ട്രെയിനുകളിലെത്തുന്ന പാര്സലുകളിലും സംശയാസ്പദമായി കാണുന്ന ആളുകളെയും പരിശോധിച്ചു.
ഈസറ്റര് ദിനത്തില് കൊളംബോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്സ് റിപ്പോര്ട്ട് ഉണ്ടായിരുന്നു. റെയില്വേ സ്റ്റേഷനുകളും ബസ് സ്റ്റാന്ഡും തുടങ്ങി ആളുകള് കൂടുതല് കൂടുതലായി എത്തുന്ന സ്ഥലങ്ങളില് അന്ന് പരിശോധന നടത്തിയിരുന്നു. സമാനമായ പരിശോധനയാണ് ഇന്ന് റെയില്വേ സ്റ്റേഷനുകളില് വീണ്ടും നടത്തിയിരിക്കുന്നത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…