Friday, September 25, 2026

മോദിയുടെ സുരക്ഷാ പദ്ധതി ചോർന്ന സംഭവം, പൊലീസ് സേനയ്‌ക്കുള്ളിൽ രഹസ്യാന്വേഷണം,പരിപാടിക്ക് മാറ്റം വരുത്തേണ്ടതില്ലെന്ന് അധികൃതർ

തിരുവനന്തപുരം: സുരക്ഷ ഭീഷണി ആരോപണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തുകയാണ്. നാളെ വൈകീട്ട് കൊച്ചിയിലേക്ക് വരാനിരിക്കെയാണ് വൻ സുരക്ഷാ വീഴ്ച ഉണ്ടായത്. സുരക്ഷയുടെ വിവരങ്ങൾ ചോർന്നതിന് പിന്നാലെ പൊലീസ് സേനക്കുള്ളിൽ രഹസ്യാന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.സംഭവത്തിൽ ഇന്നലെ ഇന്റലിജൻസ് മേധാവിയോട് അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണിക്കത്ത് വന്നതിന് പിന്നലെ കൊച്ചിയിൽ വൻ സുരക്ഷ ഏർപ്പെടുത്തി.പഴുതടച്ച ക്രമീകരണമാണ് നടപ്പിലാക്കുക എന്ന് കമ്മീഷണർ കെ സേതുരാമൻ വ്യക്തമാക്കി.സുരക്ഷയ്ക്കായി രണ്ടായിരത്തിൽ അധികം പോലീസുകാരെ വിന്യസിക്കുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി ഇന്ന് ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ വിശദീകരിച്ചു.

Related Articles

Latest Articles