അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാര തുടർച്ച നേടുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
“ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകൂടം (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ) ഭാരതത്തിൽ അധികാരം നിലനിർത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വിശാലമായ നയ തുടർച്ചയുടെ സാധ്യതയിലേക്ക്,” അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്സ് വ്യക്തമാക്കി.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബിജെപി മിന്നും വിജയം സ്വന്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിശാലമായ രാഷ്ട്രീയ പിന്തുണയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു, കൂടാതെ ഇതുവരെ ബിജെപിക്ക് ക്ലീൻ സ്വീപ്പ് പ്രവചിച്ച പൊതു തെരഞ്ഞെടുപ്പുകളുടെ ആദ്യകാല അഭിപ്രായ സർവേകൾ വീണ്ടും സ്ഥിരീകരിക്കുന്നു,” നോമുറയുടെ റിപ്പോർട്ടിൽ പറയുന്നു.
എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസിലെ ലീഡ്-ഇക്കണോമിസ്റ്റ് മാധവി അറോറയുടെ അഭിപ്രായത്തിൽ, 2024-ൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നത് നയപരമായ തുടർച്ചയ്ക്കും രാജ്യത്തിന്റെ ദീർഘകാല വളർച്ചയ്ക്കും അനുകൂലമാകും. ഹിന്ദി ഹൃദയ ഭൂമിയിലെ നിർണായക ഫലങ്ങൾ 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ ബിജെപിക്ക് വേദിയൊരുക്കി

